04:10pm 17 October 2026
NEWS
അണ്ടർ-17 ഗൾഫ് കപ്പ് പോരാട്ടങ്ങൾക്ക് ഖത്തറിൽ തുടക്കമായി
17/10/2026  11:41 AM IST
nila
അണ്ടർ-17 ഗൾഫ് കപ്പ് പോരാട്ടങ്ങൾക്ക് ഖത്തറിൽ തുടക്കമായി

 


​ദോഹ: മേഖലയിലെ വളർന്നുവരുന്ന യുവ ഫുട്ബോൾ പ്രതിഭകൾ മാറ്റുരയ്ക്കുന്ന അണ്ടർ-17 ഗൾഫ് കപ്പ് (U-17 Gulf Cup 2026) ടൂർണമെന്റിന് ഖത്തറിൽ ആവേശകരമായ തുടക്കം. ഗ്രാൻഡ് ഹമദ് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ചൈന പരാജയപ്പെടുത്തി. ഹമദ് ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന ദിവസത്തെ രണ്ടാം മത്സരത്തിൽ യു.എ.ഇ രണ്ടിനെതിരെ ഒരു ഗോളിന് ബഹ്‌റൈനെ കീഴടക്കി.
​തുടർച്ചയായി രണ്ടാം വർഷമാണ് ഗൾഫ് ഫുട്ബോൾ ഫെഡറേഷൻ (GFF) ഖത്തർ ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റിയുമായി (LOC) ചേർന്ന് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഒക്ടോബർ 16 മുതൽ നവംബർ 4 വരെയാണ് മത്സരങ്ങൾ നടക്കുന്നത്.ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എഡിഷനാണിത്. ചരിത്രത്തിലാദ്യമായി ക്ഷണിതാക്കളായി ചൈനയും ഈജിപ്തും മത്സരത്തിന്റെ ഭാഗമാകുന്നുണ്ട്.ഭിന്നശേഷിയുള്ള ആരാധകർക്കായി തടസ്സമില്ലാത്ത സൗകര്യങ്ങൾ എല്ലാ സ്റ്റേഡിയങ്ങളിലും ഉറപ്പാക്കിയിട്ടുണ്ട്. ടിക്കറ്റുകൾക്കായി accessibility.tickets@sc.qa എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
​നവംബർ 19 മുതൽ ഡിസംബർ 13 വരെ അസ്പയർ സോണിൽ നടക്കാനിരിക്കുന്ന ഫിഫ അണ്ടർ-17 ലോകകപ്പിന് (FIFA U-17 World Cup Qatar 2026) മുന്നോടിയായി നടക്കുന്ന ഈ ടൂർണമെന്റ് രാജ്യത്തെ ഫുട്ബോൾ സീസണിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img